റ​​​​ഷ്യ​​​​ൻ കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ മലയാളിയുടെ മരണം ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ: ബ​ന്ധു
റ​​​​ഷ്യ​​​​ൻ കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ മലയാളിയുടെ മരണം ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ: ബ​ന്ധു
Wednesday, January 15, 2025 2:22 AM IST
തൃ​​​​ശൂ​​​​ർ: റ​​​​ഷ്യ​​​​ൻ കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ബി​​​​നി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തു യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ണ്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലെ​​​​ന്ന് പ​​​​രി​​​​ക്കേ​​​​റ്റു റ​​​​ഷ്യ​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബ​​​​ന്ധു ജെ​​​​യ്ൻ കു​​​​ര്യ​​​​ൻ.

ഈ ​​​​മാ​​​​സം അ​​​​ഞ്ചി​​​​നാ​​​​ണ് ആ​​​​ദ്യ​​​​സം​​​​ഘ​​​​ത്തി​​​​നൊ​​​​പ്പം ബി​​​​നി​​​​ലി​​​​നെ യു​​​​ദ്ധ​​​​മു​​​​ഖ​​​​ത്തേ​​​​ക്ക് അ​​​​യ​​​​ച്ച​​​​ത്. മ​​​​റ്റൊ​​​​രു സം​​​​ഘ​​​​ത്തി​​​​നൊ​​​​പ്പം പോ​​​​കു​​​​ന്പോ​​​​ൾ ബി​​​​നി​​​​ലി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ന്ന് ജെ​​​​യ്ൻ പ​​​​റ​​​​ഞ്ഞു. തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യു​​​​ണ്ടാ​​​​യ ഡ്രോ​​​​ണ്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജെ​​​​യ്നി​​​​നും പ​​​​രി​​​​ക്കേ​​​​റ്റു. ബി​​​​നി​​​​ലി​​​​ന്‍റെ പി​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ മ​​​​ക​​​​നാ​​​​ണു ജെ​​​​യ്ൻ.

കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തി​​​​നു ഭ​​​​ക്ഷ​​​​ണ​​​​മെ​​​​ത്തി​​​​ക്കേ​​​​ണ്ട ജോ​​​​ലി​​​​യെ​​​​ന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച് അ​​​​ക​​​​ന്ന ബ​​​​ന്ധു​​​​വാ​​​ണു ബി​​​​നി​​​​ലി​​​​നെ​​​​യും ജെ​​​​യ്നി​​​​നെ​​​​യും റ​​​​ഷ്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക്രൂ​​​​ര​​​​പീ​​​​ഡ​​​​ന​​​​മേ​​​​ൽ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു.

മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യെ​​​​ക്കു​​​​റി​​​​ച്ച് എം​​​​ബ​​​​സി​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ന്തെ​​​​ങ്കി​​​​ലും വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഒ​​​​രു പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ര​​​​ൻ ത​​​​ങ്ങ​​​​ളെ ട്ര​​​​ക്കി​​​​ലി​​​​രു​​​​ത്തി യു​​​​ദ്ധ​​​​മു​​​​ഖ​​​​ത്തു​​​​കൂ​​​​ടി സ​​​​ഞ്ച​​​​രി​​​​ച്ചു ശി​​​​ക്ഷി​​​​ച്ച​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​വും ബി​​​​നി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു. കു​​​​ടി​​​​ക്കാ​​​​ൻ ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ വെ​​​​ള്ളം വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി ഒ​​​​രു കു​​​​പ്പി​​​​യാ​​​​ക്കി. അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്നി​​​​ട​​​​ത്തു കൊ​​​​ണ്ടു​​​​പോ​​​​യി ത​​​​ള്ളു​​​​മെ​​​​ന്നു വി​​​​ര​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തു.

ഒ​​​​മാ​​​​നി​​​​ൽ ശ​​​​ന്പ​​​​ളം കു​​​​റ​​​​ഞ്ഞ ജോ​​​​ലി വേ​​​​ണ്ടെ​​​​ന്നു​​​​വ​​​​ച്ചു പു​​​​തി​​​​യ ജോ​​​​ലി തേ​​​​ടു​​​​ന്പോ​​​​ഴാ​​​​ണ് ബ​​​​ന്ധു പോ​​​​ള​​​​ണ്ടി​​​​ൽ ജോ​​​​ലി ശ​​​​രി​​​​യാ​​​​ക്കാ​​​​മെ​​​​ന്ന് ഇ​​​​വ​​​​രെ അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​തി​​​​നാ​​​​യി 1.40 ല​​​​ക്ഷം രൂ​​​​പ​​​​വീ​​​​തം ബി​​​​നി​​​​ല​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് ഇ​​​​യാ​​​​ൾ കൈ​​​​ക്ക​​​​ലാ​​​​ക്കി. വീ​​​​സ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു ജോ​​​​ലി റ​​​​ഷ്യ​​​​യി​​​​ലാ​​​​ണെ​​​​ന്ന് അ​​​​റി​​​​ഞ്ഞ​​​​ത്. യു​​​​ദ്ധ​​​​കാ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പി​​​​ൻ​​​​മാ​​​​റാ​​​​നും ശ്ര​​​​മി​​​​ച്ചു. എ​​​​ന്നാ​​​​ൽ, കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തി​​​​നു ഭ​​​​ക്ഷ​​​​ണ​​​​മെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണെ​​​​ന്നു വി​​​​ശ്വ​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ജെ​​​​യ്ൻ കു​​​​ര്യ​​​​നും ബി​​​​നി​​​​ലും ഒ​​​​ന്നി​​​​ച്ചാ​​​​ണു റ​​​​ഷ്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ക​​​​രാ​​​​ർ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്താ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തീ​​​​ക്ഷ. വീ​​​​സ കാ​​​​ലാ​​​​വ​​​​ധി തീ​​​​രാ​​​​ൻ ര​​​​ണ്ടു​​​​മാ​​​​സ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ യു​​​​ദ്ധ​​​​മു​​​​ഖ​​​​ത്തേ​​​​ക്കു വി​​​​ട്ടു.

റ​​​​ഷ്യ​​​​യി​​​​ൽ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന ഏ​​​​ഴി​​​​നാ​​​​ണു ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ വീ​​​​ട്ടി​​​​ലേ​​​​ക്കു വി​​​​ളി​​​​ക്കാ​​​​ൻ പ​​​​ട്ടാ​​​​ളം ബി​​​​നി​​​​ലി​​​​നെ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. യു​​​​ദ്ധ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്നു ഷെ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജെ​​​​യ്നി​​​​നു വ​​​​യ​​​​റി​​​​നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ജെ​​​​യ്നി​​​​ന്‍റെ ശ​​​​ബ്ദ​​​​സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും ബി​​​​നി​​​​ൽ വി​​​​ളി​​​​ച്ചി​​​​ല്ല. ത​​​​നി​​​​ക്കൊ​​​​പ്പം ബി​​​​നി​​​​ൽ വീ​​​​ഴു​​​​ന്ന​​​​തു ക​​​​ണ്ടി​​​​രു​​​​ന്നെ​​​​ന്നു ജെ​​​​യ്ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​യ ജെ​​​​യ്ൻ ചി​​​​കി​​​​ത്സ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ദൃ​​​​ശ്യം വീ​​​​ട്ടു​​​​കാ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചു. പ​​​​രി​​​​ക്കി​​​​ന്‍റെ തീ​​​​വ്ര​​​​ത, ചി​​​​കി​​​​ത്സ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു വി​​​​വ​​​​ര​​​​മി​​​​ല്ല. ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു​​​​ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​യി​​​​ലാ​​​​ണ്. പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത് ഒ​​​​ന്നോ ര​​​​ണ്ടോ വ​​​​രി​​​​യി​​​​ൽ എ​​​​ഴു​​​​തി​​​​ക്കാ​​​​ണി​​​​ക്കും. റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ള​​​​ത്തി​​​​ലെ ദു​​​​രി​​​​തം കൂ​​​​ലി​​​​പ്പ​​​​ട്ടാ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട കൊ​​​​ട​​​​ക​​​​ര കാ​​​​ട്ടു​​​​കാ​​​​ള​​​​യ്ക്ക​​​​ൽ സ​​​​ന്തോ​​​​ഷും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചു.


തൃ​​​​ക്കൂ​​​​ർ സ്വ​​​​ദേ​​​​ശി സ​​​​ന്ദീ​​​​പ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണു സ​​​​ന്തോ​​​​ഷും സം​​​​ഘ​​​​വും നേ​​​​രി​​​​ട്ടി​​​​രു​​​​ന്ന ഭീ​​​​ക​​​​രാ​​​​വ​​​​സ്ഥ നാ​​​​ട്ടി​​​​ല​​​​റി​​​​യു​​​​ന്ന​​​​ത്. സ​​​​ന്ദീ​​​​പും സ​​​​ന്തോ​​​​ഷും ബി​​​​നി​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​ പേ​​​​ർ അ​​​​ടു​​​​ത്ത​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു റ​​​​ഷ്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ല​​​​ക്‌ട്രി​​​​ക്ക​​​​ൽ ജോ​​​​ലി​​​​ക​​​​ൾ​​​​ക്ക് എ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ് കൊ​​​​ണ്ടു‌​​​​പോ​​​​യ സം​​​​ഘ​​​​ത്തെ ആ​​​​ദ്യം റ്റു​​​​ല​​​​യി​​​​ലെ സൈ​​​​നി​​​​ക ക്യാ​​​​ന്പി​​​​ലാ​​​​ണ് എ​​​​ത്തി​​​​ച്ച​​​​ത്.

സൈ​​​​നി​​​​ക​​​​ക്യാ​​​​ന്പി​​​​ലും കാ​​​​ന്‍റീ​​​​നി​​​​ലും സ​​​​ഹാ​​​​യി​​​​ക​​​​ളാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആദ്യ ജോ​​​​ലി. ഒ​​​​രു മാ​​​​സം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ ര​​​​ണ്ടു സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ച്ചു. പി​​​​ന്നെ പ​​​​ര​​​​സ്പ​​​​രം ക​​​​ണ്ടി​​​​ട്ടി​​​​ല്ല. റ്റു​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു റോ​​​​സ്തോ​​​​ഫ്, ലു ​​​​ഹാ​​​​ൻ​​​​സ്, ബെ​​​​ഹു​​​​മ​​​​ത് എ​​​​ന്നീ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​ണു സ​​​​ന്തോ​​​​ഷി​​​​നെ​​​​യും നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി റെ​​​​നി​​​​ലി​​​​നെ​​​​യും കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നും ഷെ​​​​ൽ - ഡ്രോ​​​​ണ്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യാ​​​​ൽ സ്വ​​​​യം ര​​​​ക്ഷ​​​​യ്ക്കാ​​​​യും 20 ദി​​​​വ​​​​സ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​നം എ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ് സൈ​​​​നി​​​​ക​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​ണു ന​​​​ൽ​​​​കി​​​​യ​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് മൂ​​​​ന്ന​​​​ര ​മാ​​​​സ​​​​ത്തെ ക​​​​ഠി​​​​ന​​​​മാ​​​​യ നി​​​​ർ​​​​ബ​​​​ന്ധി​​​​ത സാ​​​​യു​​​​ധ​​​​പ​​​​രി​​​​ശീ​​​​ല​​​​നം. ഇ​​​​തി​​​​നി​​​​ടെ തോ​​​​ക്കെ​​​​ടു​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച ഈ​​​​ജി​​​​പ്റ്റ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഇ​​​​രു​​​​പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​ര​​​​നെ റ​​​​ഷ്യ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​ർ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ച് രൂ​​​​ക്ഷ​​​​മാ​​​​യ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന ഖാ​​​​ർ​​​​കീ​​​​വി​​​​ലേ​​​​ക്ക​​​​യ​​​​ച്ചു. ഇ​​​​യാ​​​​ൾ പി​​​​ന്നീ​​​​ട് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി സ​​​​ന്തോ​​​​ഷ് പ​​​​റ​​​​ഞ്ഞു.

ബി​നി​ലി​ന്‍റെ മ​ര​ണം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു

തൃ​​​​ശൂ​​​​ർ: റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​നൊ​​​​പ്പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച കു​​​​ട്ട​​​​നെ​​​​ല്ലൂ​​​​ർ സ്വ​​​​ദേ​​​​ശി ബി​​​​നി​​​​ലി(32)​​​​ന്‍റെ മ​​​​ര​​​​ണം വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ഒ​​​​പ്പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ബ​​​​ന്ധു ജെ​​​​യ്ൻ കു​​​​ര്യ​​​​ൻ പ​​​​രി​​​​ക്കേ​​​​റ്റു മോ​​​​സ്കോ​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ര​​​​ണ്‍​ധീ​​​​ർ ജ​​​​യ്സ്വാ​​​​ൾ സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

മ​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ത്തെ അ​​​​ഗാ​​​​ധ​​​​മാ​​​​യ അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ക്കു​​​​ന്നെ​​​​ന്നും മോ​​​​സ്കോ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടെ​​​​ന്നും സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും ന​​​​ൽ​​​​കു​​​​മെ​​​​ന്നും കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ വ്യ​​​​ക്തി​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു നേ​​​​ര​​​​ത്തേ വി​​​​ടു​​​​ത​​​​ൽ ന​​​​ൽ​​​​കാ​​​​നും ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​യ​​​​യ്ക്കാ​​​​നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ശേ​​​​ഷി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​രെ​​​​യും തി​​​​രി​​​​ച്ച​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു ശ​​​​ക്ത​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം ബി​​​​നി​​​​ലി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യു​​​​മാ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു നോ​​​​ർ​​​​ക്ക റൂ​​​​ട്ട്സ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ജി​​​​ത് കോ​​​​ള​​​​ശേ​​​​രി അ​​​​റി​​​​യി​​​​ച്ചു. ജ​​​​യ്നി​​​​നെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.