ബോബി ചെമ്മണ്ണൂരിനെ വിഐപികള്‍ ജയിലില്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; അന്വേഷണം ആരംഭിച്ചു
ബോബി ചെമ്മണ്ണൂരിനെ  വിഐപികള്‍ ജയിലില്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; അന്വേഷണം ആരംഭിച്ചു
Wednesday, January 15, 2025 2:22 AM IST
കൊ​​​ച്ചി: ന​​​ടി ഹ​​​ണി റോ​​​സി​​​നെ ലൈം​​​ഗി​​​ക​​​മാ​​​യി അ​​​ധി​​​ക്ഷേ​​​പി​​​ച്ച കേ​​​സി​​​ല്‍ കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ന്‍ഡി​​​ല്‍ ക​​​ഴി​​​യ​​​വേ വ്യ​​​വ​​​സാ​​​യി ബോ​​​ബി ചെ​​​മ്മ​​​ണ്ണൂ​​​രി​​​നെ വി​​​ഐ​​​പി​​​ക​​​ള്‍ സ​​​ന്ദ​​​ര്‍ശി​​​ച്ചെ​​​ന്ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം.

ഒ​​​രു ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നൊ​​​പ്പം ബോ​​​ബി​​​യു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​ര്‍ സ​​​ന്ദ​​​ര്‍ശ​​​ക ഡ​​​യ​​​റി​​​യി​​​ല്‍ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ ജ​​​യി​​​ല്‍ സ​​​ന്ദ​​​ര്‍ശി​​​ച്ചു​​​വെ​​​ന്നും സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ഓ​​​ഫീ​​​സി​​​ല്‍ ബോ​​​ബി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യെ​​​ന്നു​​​മാ​​​ണ് ജ​​​യി​​​ല്‍ ആ​​​സ്ഥാ​​​ന​​​ത്തു ല​​​ഭി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ലു​​​ള്ള​​​ത്.

ജ​​​യി​​​ല​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്ത് ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​രാ​​​മ​​​ര്‍ശ​​​മു​​​ള്ള​​​താ​​​യാ​​​ണു വി​​​വ​​​രം. ഇ​​​വി​​​ടെ വ​​​ച്ച് 200 രൂ​​​പ ബോ​​​ബി​​​ക്ക് സ​​​ന്ദ​​​ര്‍ശ​​​ക​​​ര്‍ കൈ​​​മാ​​​റി​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ജ​​​യി​​​ലി​​​ലെ​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ചു.

മ​​​ധ്യ​​​മേ​​​ഖ​​​ല ജ​​​യി​​​ല്‍ ഡി​​​ഐ​​​ജി ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​ന് കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ ജ​​​യി​​​ല്‍ സ​​​ന്ദ​​​ര്‍ശി​​​ച്ചി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് ജി​​​ല്ലാ ജ​​​യി​​​ല്‍ സ​​​ന്ദ​​​ര്‍ശി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. ജി​​​ല്ലാ ജ​​​യി​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി ല​​​ഭി​​​ച്ചു. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് ജ​​​യി​​​ലി​​​ല്‍ പോ​​​യ​​​ത്. അ​​​വി​​​ടെ വ​​​ച്ച് ബോ​​​ബി​​​യെ ക​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ബോ​​​ബി​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യൊ​​​ന്നും ജ​​​യി​​​ല്‍ വ​​​കു​​​പ്പ് ന​​​ല്‍കി​​​യി​​​ട്ടി​​​ല്ല.


നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മേ സ​​​ന്ദ​​​ര്‍ശ​​​ക​​​രെ ജ​​​യി​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​ള്ളൂ. സ​​​ന്ദ​​​ര്‍ശ​​​ക​​​രി​​​ല്‍ വി​​​ഐ​​​പി​​​ക​​​ള്‍ ആ​​​രു​​​മി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഡി​​​ഐ​​​ജി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. അ​​​തേ​​​സ​​​മ​​​യം ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ജ​​​യി​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​നം ബോ​​​ബി​​​ക്ക് ജ​​​യി​​​ലി​​​ല്‍ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ബോ​​​ബി​​​യെ​​​ത്തി​​​യ​​​പ്പോ​​​ള്‍ കൈ​​​യി​​​ല്‍ പ​​​ണ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ജ​​​യി​​​ല്‍ ച​​​ട്ടം മ​​​റി​​​ക​​​ട​​​ന്ന് ബോ​​​ബി ചെ​​​മ്മ​​​ണ്ണൂ​​​രി​​​ന് ഫോ​​​ണ്‍ വി​​​ളി​​​ക്കാ​​​ന്‍ 200 രൂ​​​പ നേ​​​രി​​​ട്ടു ന​​​ല്‍കി. പി​​​ന്നീ​​​ട് ഇ​​​ത് രേ​​​ഖ​​​ക​​​ളി​​​ല്‍ എ​​​ഴു​​​തി​​​ച്ചേ​​​ര്‍ത്തെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ലു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ല്‍ ജ​​​യി​​​ല്‍ വ​​​കു​​​പ്പ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.