ഹ​ണി റോ​സി​നെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; ബോ​​​​​ബി ചെ​​​​​മ്മ​​​​​ണ്ണൂ​​​​​രി​​​​​ന് ഉപാധികളോടെ ജാമ്യം
ഹ​ണി റോ​സി​നെ അ​ധി​ക്ഷേ​പി​ച്ച കേ​സ്;  ബോ​​​​​ബി ചെ​​​​​മ്മ​​​​​ണ്ണൂ​​​​​രി​​​​​ന് ഉപാധികളോടെ ജാമ്യം
Wednesday, January 15, 2025 2:22 AM IST
കൊ​​​​​ച്ചി: ന​​​​​ടി ഹ​​​​​ണി റോ​​​​​സി​​​​​നെ ലൈം​​​​​ഗി​​​​​കമായി അ​​​​​ധി​​​​​ക്ഷേ​​​​​പി​​​​​ച്ച കേ​​​​​സി​​​​​ല്‍ വ്യ​​​​​വ​​​​​സാ​​​​​യി ബോ​​​​​ബി ചെ​​​​​മ്മ​​​​​ണ്ണൂ​​​​​രി​​​​​ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളോ​​​​​ടെ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

ഏ​​​​​ഴു വ​​​​​ര്‍​ഷ​​​​​ത്തി​​​​​ല്‍ താ​​​​​ഴെ ത​​​​​ട​​​​​വു ശി​​​​​ക്ഷ ല​​​​​ഭി​​​​​ക്കാ​​​​​വു​​​​​ന്ന കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും ബോ​​​​​ബി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ളും വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​ ജ​​​​​സ്റ്റീ​​​​​സ് പി.​​​​​വി. കു​​​​​ഞ്ഞി​​​​​ക്കൃ​​​​​ഷ്ണ​​​​​നാ​​​​ണ് 50,000 രൂ​​​​​പ​​​​​യു​​​​​ടെ സ്വ​​​​​ന്ത​​​​​വും സ​​​​​മാ​​​​​നത്തുക​​​​​യ്ക്കു​​​​​ള്ള ര​​​​​ണ്ടു​​​​പേ​​​​​രു​​​​​ടെ​​​​​യും ജാ​​​​​മ്യ ബോ​​​​​ണ്ട് കെ​​​​​ട്ടി​​​​വ​​​​യ്​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​ത​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളോ​​​​ടെ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്.

ബോ​​​​​ബി​​​​​യു​​​​​ടെ ജ്വ​​​​​ല്ല​​​​​റി ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​ച്ച​​​​​ട​​​​​ങ്ങി​​​​​ല്‍ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ ലൈം​​​​​ഗി​​​​ക​​​​ച്ചു​​​​വ​​​​​യോ​​​​​ടെ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യും അ​​​​​നു​​​​​വാ​​​​​ദ​​​​​മി​​​​​ല്ലാ​​​​​തെ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ല്‍ സ്പ​​​​​ര്‍​ശി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു​​​​​വെ​​​​​ന്ന​​​​​ത​​​​​ട​​​​​ക്കം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ന​​​​​ടി ന​​​​​ല്‍​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ലാ​​​​​ണ് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ എ​​​​​ട്ടി​​​​​ന് ബോ​​​​​ബി​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി ജാ​​​​​മ്യം നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം വ്യാ​​​​​ജ​​​​​മാ​​​​​ണെ​​​​ന്നും താ​​​​ൻ നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​യാ​​​​​ണെ​​​​​ന്നും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ബോ​​​​ബി ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്. ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​ര​​​​​നു ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചാ​​​​​ല്‍ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് തെ​​​​​റ്റാ​​​​​യ സ​​​​​ന്ദേ​​​​​ശം ന​​​​​ല്‍​കു​​​​​മെ​​​​​ന്നും നി​​​​​ര​​​​​ന്ത​​​​​രം ആ​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​ന്ന വ്യ​​​​​ക്തി​​​​​യാ​​​​​ണെ​​​​​ന്നും പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ന്‍ കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു. സ​​​​​മൂ​​​​​ഹ​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഒ​​​​​ട്ടേ​​​​​റെ ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ള്ള​​​​​യാ​​​​​ളാ​​​​​ണെ​​​​​ന്നും പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ന്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.​

‘ദ്വ​​​​​യാ​​​​​ര്‍​ഥ​​​​​മു​​​​​ണ്ട്’

പ്ര​​​​​ഥ​​​​​മ​​​​​ദൃ​​​​ഷ്‌​​​​ട്യാ ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​ര​​​​​നെ​​​​​തി​​​​​രേ നി​​​​​ല​​​​​വി​​​​​ലെ കു​​​​​റ്റം ചു​​​​​മ​​​​​ത്താ​​​​​ന്‍ മ​​​​​തി​​​​​യാ​​​​​യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ണ്ടെ​​​ന്നും പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തി​​​​​യ വാ​​​​​ക് പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ല്‍ ദ്വ​​​​​യാ​​​​​ര്‍​ഥ​​​​​മു​​​​​ണ്ടെ​​​ന്നും ഏ​​​​​തു മ​​​​​ല​​​​​യാ​​​​​ളി​​​​​ക്കും അ​​​​​തു മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ത​​​​​ന്‍റെ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ നേ​​​​​ട്ട​​​​​ങ്ങ​​​​​ളും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു​​​​വേ​​​​​ണ്ടി ചെ​​​​​യ്യു​​​​​ന്ന കാ​​​​​ര്യ​​​​​ങ്ങ​​​​​ളും ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​ര​​​​​ന്‍ കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ന​​​​​ടി​​​​​യാ​​​​​യോ ഗാ​​​​​യി​​​​​ക​​​​​യാ​​​​​യോ സം​​​​​ഗീ​​​​​ത​​​​​ജ്ഞ​​​​​യാ​​​​​യോ കാ​​​​​യി​​​​​ക, പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ല്‍ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലോ പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി പ്ര​​​​​ശ​​​​​സ്ത​​​​​യ​​​​​ല്ലെ​​​ന്നും ഹ‌​​​ർ​​​ജി​​​ക്കാ​​​ര​​​ൻ പ​​​റ​​​ഞ്ഞു.


എ​​​​ന്നാ​​​​ൽ, പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി​​​​​ക്ക് സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലു​​​​​ള്ള സ്ഥാ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​ര​​​​​ന്‍ മ​​​​​റ്റു​​​​​ള്ള​​​​വ​​​​​രു​​​​​ടെ വ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​ടു​​​​​ത്ത് സം​​​​​സാ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്ന് കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഈ ​​​​​വാ​​​​​ദം ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഭാ​​​​​വി​​​​​യി​​​​​ല്‍ ഇ​​​​​ത്ത​​​​​രം പ്ര​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ള്‍ സ​​​​​മൂ​​​​​ഹ​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ഉ​​​​​ണ്ടാ​​​​​കി​​​​​ല്ലെ​​​​​ന്നും ഹ​​​​ർ​​​​ജി​​​​​ക്കാ​​​​​ര​​​​​ന്‍റെ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. ഈ ​​​​​ഉ​​​​​റ​​​​​പ്പ് കോ​​​​​ട​​​​​തി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് എ​​​​​ല്ലാ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളും വി​​​​​ല​​​​​യി​​​​​രു​​​​​ത്തി കോ​​​​​ട​​​​​തി ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്.

ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ള്‍ അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോസ്ഥ​​​​​ന്‍ മു​​​​​മ്പാ​​​​​കെ ഹാ​​​​​ജ​​​​​രാ​​​​​ക​​​​​ണം, അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്ക​​​​​ണം, സാ​​​​​ക്ഷി​​​​​ക​​​​​ളെ​​​​​യും മ​​​​​റ്റും ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യോ പ്രീ​​​​​ണി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യ​​​​​രു​​​​​ത്, കേ​​​​​സി​​​​​നെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളൊ​​​​​ന്നും പാ​​​​​ടി​​​​​ല്ല, സ​​​​​മാ​​​​​ന​​​​​മാ​​​​​യ കു​​​​​റ്റ​​​​​കൃ​​​​​ത്യം ചെ​​​​​യ്യ​​​​​രു​​​​​ത് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് മ​​​​​റ്റു ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ.

വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ ലം​​​​​ഘി​​​​​ച്ചാ​​​​​ല്‍, ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ങ്കി​​​​​ല്‍ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി ജാ​​​​​മ്യം റ​​​​​ദ്ദാ​​​​​ക്കാ​​​​​മെ​​​​​ന്നും പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​നും പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി​​​​​ക്കും ഇ​​​​​തി​​​​​നു ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്നും കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ആ​​​​​രും പൂ​​​​​ര്‍​ണ​​​​​ര​​​​​ല്ലെ​​​​​ന്ന ബോ​​​​​ധ്യമാ​​​​​ണ് ഉണ്ടാ​​​​​കേ​​​​​ണ്ട​​​​​ത്: ഹൈ​​​​​ക്കോ​​​​​ട​​​​​തി

കൊ​​​​​ച്ചി: ബോ​​​​​ഡി ഷെ​​​​​യ്​​​​​മിം​​​​​ഗ് സ​​​​​മൂ​​​​​ഹം അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. മ​​​​​റ്റൊ​​​​​രാ​​​​​ളെ​​​​ക്കു​​​​​റി​​​​​ച്ച് ക​​​​​റു​​​​​ത്ത​​​​​താ​​​​​ണ്, വെ​​​​​ളു​​​​​ത്ത​​​​​താ​​​​​ണ്, പൊ​​​​​ക്കം കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്, കു​​​​​റ​​​​​വാ​​​​​ണ്, മെ​​​​​ലി​​​​​ഞ്ഞാ​​​​​ണ്, ത​​​​​ടി​​​​​ച്ച​​​​താ​​​​​ണ് തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. ആ​​​​​രും പൂ​​​​​ര്‍​ണ​​​​​ര​​​​​ല്ലെ​​​​​ന്ന ബോ​​​​​ധ്യമാ​​​​​ണു​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​ത്.

ന​​​​​മ്മു​​​​​ടെ​​​​​യെ​​​​​ല്ലാം ശ​​​​​രീ​​​​​ര​​​​​ത്തി​​​​​നും മ​​​​​ന​​​​​സി​​​​​നും ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​നും മാ​​​​​റ്റം വ​​​​​രും. അ​​​​​തി​​​​​നാ​​​​​ല്‍, ആ​​​​​ണാ​​​​​യാ​​​​​ലും പെ​​​​​ണ്ണാ​​​​​യാ​​​​​ലും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ​​​​ക്കു​​​​​റി​​​​​ച്ച് പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തു​​​​​മ്പോ​​​​​ള്‍ ജാ​​​​​ഗ്ര​​​​​ത പു​​​​​ല​​​​​ര്‍​ത്ത​​​​​ണ​​​​​മെ​​​​​ന്നും കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.