പോക്‌സോ കേസ് : നടൻ കൂ​​​ട്ടി​​​ക്ക​​​ല്‍ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ ജാ​​​മ്യ​​​ഹർജി തള്ളി
പോക്‌സോ കേസ് : നടൻ കൂ​​​ട്ടി​​​ക്ക​​​ല്‍ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ  ജാ​​​മ്യ​​​ഹർജി തള്ളി
Wednesday, January 15, 2025 2:22 AM IST
കൊ​​​ച്ചി: നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര​​​ന​​​ട​​​ന്‍ കൂ​​​ട്ടി​​​ക്ക​​​ല്‍ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. അ​​​റ​​​സ്റ്റ് ത​​​ട​​​യ​​​ണ​​​മെ​​​ന്ന ന​​​ട​​​ന്‍റെ ആ​​​വ​​​ശ്യം ജ​​​സ്റ്റീ​​​സ് ജി. ​​​ഗി​​​രീ​​​ഷി​​​ന്‍റെ ബെ​​​ഞ്ച് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷ​​​മു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ക​​​സ​​​ബ പോ​​​ലീ​​​സാ​​​ണ് ജ​​​യ​​​ച​​​ന്ദ്ര​​​നെ​​​തി​​​രേ പോ​​​ക്‌​​​സോ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത​​​ത്. ഹ​​​ര്‍ജി​​​ക്കാ​​​ര​​​നെ​​​തി​​​രാ​​​യ കു​​​റ്റം പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ നി​​​ല​​​നി​​​ല്‍ക്കു​​​മെ​​​ന്നും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യും അ​​​ച്ഛ​​​നും വേ​​​ര്‍പി​​​രി​​​ഞ്ഞ​​​വ​​​രാ​​​ണ്. കു​​​ട്ടി ത​​​ന്‍റെ അ​​​മ്മ​​​യു​​​ടെ വീ​​​ട്ടി​​​ല്‍ താ​​​മ​​​സി​​​ച്ചു​​​വ​​​ര​​​വേ പീ​​​ഡ​​​നം ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണു കേ​​​സ്. അ​​​ച്ഛ​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കു​​​ട്ടി ആ ​​​വീ​​​ട്ടി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​മ്മൂ​​​മ്മ​​​യോ​​​ട് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി.


കു​​​ട്ടി പി​​​ന്നീ​​​ട് സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​നോ​​​ടും മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​നോ​​​ടും മൊ​​​ഴി ആ​​​വ​​​ര്‍ത്തി​​​ച്ചു. മെ​​​ഡി​​​ക്ക​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പീ​​​ഡ​​​നം സം​​​ശ​​​യി​​​ക്കു​​​ന്ന പ​​​രി​​​ക്ക് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ നി​​​ഷേ​​​ധി​​​ച്ചു.

ദാ​​​മ്പ​​​ത്യ​​​ത​​​ര്‍ക്ക​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ട​​​തി​​​ലു​​​ള്ള വി​​​രോ​​​ധ​​​മാ​​​ണ് പ​​​രാ​​​തി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും കു​​​ട്ടി​​​യെ വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ അ​​​മ്മൂ​​​മ്മ​​​യും അ​​​മ്മ​​​യും ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നും വാ​​​ദി​​​ച്ചു. കു​​​ഞ്ഞി​​​ന്‍റെ അ​​​മ്മ ആ​​​ദ്യം ഇ​​​തി​​​നെ പി​​​ന്തു​​​ണ​​​ച്ചെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പി​​​ന്നീ​​​ട് ഹ​​​ര്‍ജി​​​ക്കാ​​​ര​​​നെ​​​തി​​​രാ​​​യി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.