ന്യൂ​യോ​ർ​ക്ക്: നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ പേ​ട​കം ബോ​യിം​ഗ് സ്റ്റാ​ര്‍​ലൈ​ന​റി​ന്‍റെ വി​ക്ഷേ​പ​ണം വീ​ണ്ടും മാ​റ്റി​വ​ച്ചു. പേ​ട​കം ബ​ഹി​രാ​കാ​ശ​ത്തേ​ക്കു കു​തി​ക്കാ​ൻ മൂ​ന്നു മി​നി​റ്റും 51 സെ​ക്ക​ൻ​ഡും മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്.

ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ മ​തി​യാ​യ സ​മ​യ​മി​ല്ലെ​ന്നും വി​ക്ഷേ​പ​ണം മാ​റ്റി​വെ​ക്കു​ക​യാ​ണെ​ന്നും നാ​സ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ വം​ശ​ജ സു​നി​ത വി​ല്യം​സും നാ​സ​യു​ടെ ബു​ഷ് വി​ല്‍​മോ​റു​മാ​യി​രു​ന്നു സ്റ്റാ​ര്‍​ലൈ​ന​റി​ലെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ള്‍.

മ​നു​ഷ്യ​രു​മാ​യി സ്റ്റാ​ര്‍​ലൈ​ന​ര്‍ ന​ട​ത്തു​ന്ന ആ​ദ്യ പ​രീ​ക്ഷ​ണ​യാ​ത്ര​യാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡ‍ി സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്ന് രാ​ത്രി 10 നാ​യി​രു​ന്നു വി​ക്ഷേ​പ​ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

യു​ണൈ​റ്റ​ഡ് ലോ​ഞ്ച് അ​ല​യ​ൻ​സ് (യു​എ​ൽ​എ) നി​ർ​മി​ച്ച അ​റ്റ്‍​ല​സ് അ​ഞ്ച് റോ​ക്ക​റ്റാ​ണ് വി​ക്ഷേ​പ​ണ​വാ​ഹ​നം. നേ​ര​ത്തേ​യും സാ​ങ്കേ​തി​ക​ത്ത​ക​രാ​റു​ക​ളെ​ത്തു​ട​ർ​ന്ന് ദൗ​ത്യം മാ​റ്റി​വ​ച്ചി​രു​ന്നു.