പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചെന്ന് പരാതി
Thursday, May 9, 2024 11:42 AM IST
പത്തനംതിട്ട: പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ കൂരമായി മര്‍ദിച്ചെന്ന് പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചത്.
ചൊവ്വാഴ്ച രാത്രി 16 വയസുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്നാണ് യുവാവിന്റെ ആരോപണം. തീപ്പെട്ടി ഉരച്ച് ചെവിയിൽ കുത്തിക്കയറ്റിയെന്നും കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചെന്നും ആക്ഷേമുണ്ട്.
ഇയാളുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകളുണ്ട്. സംഭവത്തില്‍ തെക്കുംഭാഗം പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു പരാതി കിട്ടിയില്ലെന്നാണ് പോലീസിന്റെ വാദം. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരേ പോക്സോക്കേസെടുത്തിട്ടുണ്ട്.