പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Thursday, May 9, 2024 9:58 AM IST
തൃശൂര്‍: പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയയെ കാണാതാവുകയായിരുന്നു. സ്കൂബ ടീം എത്തി മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്.