ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു
Wednesday, May 8, 2024 3:21 PM IST
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ സ്വദേശി സുനില്‍കുമാര്‍ ആണ് അപകടത്തില്‍ മരിച്ചത്. ഒമാന്‍ പൗരന്മാരാണ് മറ്റ് രണ്ടുപേര്‍. 15 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് ലിവയില്‍ ആണ് അപകടമുണ്ടായത്. ട്രക്ക് എതിര് ദിശയില്‍ വന്ന 11 വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.