ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും
Wednesday, May 8, 2024 6:00 AM IST
ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
112ാമത്തെ കേസായിട്ടാണ് ലാവ്ലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടുതവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല. 2018 മുതൽ ഇതു 40-ാം തവണയാണ് ലാവ്ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്യുന്നത്.
ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.