എ​ട​ത്വാ: മ​ണി​മ​ല​യാ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 65 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

നീ​രേ​റ്റു​പു​റം വ​ള്ളം​ക​ളി സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​ൽ നി​ന്ന് മു​ണ്ടും സോ​പ്പും ചെ​രു​പ്പും ക​ണ്ടെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ട​ത്വാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.