കോ​ട്ട​യം: കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ണ​ക്കാ​രി പാ​റ​പ്പു​റ​ത്ത് ര​ഞ്ജി​ത്ത് രാ​ജു (21)ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചി​റ​ക്ക​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (18) പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കാ​ണ​ക്കാ​രി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ഞ്ജി​ത്ത് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ ഉ​ട​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പ്ര​വീ​ൺ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.