മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
Friday, April 26, 2024 2:04 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ ചുവടുപിടിച്ചാണ് ഹർജി.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലീം സമുദായത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായിരുന്നു. ഈ പരാമര്‍ശങ്ങളാണ് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുള്ളത്.
മതത്തിന്റെ പേരിൽ പ്രധാനമന്ത്രി വോട്ട് തേടി. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.