ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ല്‍ കോ​ള​ജ് കാ​മ്പ​സി​നു­​ള്ളി​ല്‍ വി­​ദ്യാ​ര്‍­​ഥി­​നി​യെ സു­​ഹൃ­​ത്ത് കു​ത്തി കൊ​ല​പ്പെ​ടു­​ത്തി.

ഹു​ബ്ബ​ള്ളി​യി​ലെ ബി​വി​ബി കോ​ള​ജ് ഒ​ന്നാം വ​ര്‍​ഷ മാ​സ്‌​റ്റേ​ഴ്‌​സ് ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് വി​ദ്യാ​ര്‍­​ഥി​നി നേ​ഹ ഹി­​രേ​മ​ത്ത് (23) ആ­​ണ് കൊ​ല്ല​പ്പെ​ട്ട­​ത്. സം­​ഭ­​വ­​ത്തി​ല്‍ പ്ര​തി ഫ​യാ​സി​നെ (23) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്­​തു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ­​ടെ­​യാ​ണ് സം​ഭ­​വം. മു​ഖം​മൂ​ടി ധ​രി​ച്ച് കോ​ള​ജി​ലെ​ത്തി​യ ഫ​യാ​സ് നേ​ഹ​യെ ക​ത്തി​കൊ​ണ്ട് പ​ല​ത​വ­​ണ കു­​ത്തു­​ക­​യാ­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ ഇ­​യാ​ള്‍ ഓ­​ടി­ ര­​ക്ഷ­​പ്പെ­​ട്ടു.

പി­​ന്നീ­​ട് കോ​ള​ജ് അ​ധി​കൃ​ത​രും മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍­​ന്ന് നേ​ഹ­​യെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. പ്ര​ണ​യാ­​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു­​ന്നു.

ഫ­​യാ­​സ് നേ​ഹ­​യെ ക­​ത്തി കൊ­​ണ്ട് ആ­​ക്ര­​മി­​ക്കു­​ന്ന­​തി­​ന്‍റെ സി­​സി­​ടി​വി ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്. ഇ­​യാ​ള്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കൊ­​ല­​ക്കു­​റ്റ­​ത്തി­​ന് കേ­​സെ­​ടു​ത്തു.