ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
Thursday, April 18, 2024 1:10 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരർ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി. ബിഹാറിൽ നിന്നുള്ള രാജു ഷാ ആണ് കൊല്ലപ്പെട്ടത്.
അനന്ത്നാഗിലെ ബിജ്ബെഹറയിലെ സാബ്ലിപോറയിൽ വച്ചാണ് ആക്രമണമുണ്ടായത്. ദക്ഷിണ കാഷ്മീരിലെ ഹെർപോറയിൽ ഡെറാഡൂൺ നിവാസികൾക്ക് നേരെ ഭീകരാക്രമണമുണ്ടായതിന് പിന്നാലെയാണ് ഈ സമയം.
ഫെബ്രുവരിയിൽ പഞ്ചാബിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ ശ്രീനഗറിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.