മട്ടന്നൂരിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്
Wednesday, April 17, 2024 10:25 AM IST
കണ്ണൂര്‍: മട്ടന്നൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ മട്ടന്നൂര്‍ ചാവശേരി 19-ാം മൈലിലാണ് അപകടമുണ്ടായത്. ചേര്‍ത്തല സ്വദേശിയായ കുമാരി (63) ആണ് മരിച്ചത്.
മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.