മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ
Wednesday, April 17, 2024 7:24 AM IST
കോട്ടയം: അയൽവാസിയായ മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. കോട്ടയം കറുകച്ചാലിലാണ് സംഭവം. ഇടുക്കി തങ്കമണി സ്വദേശി അജോ ജോർജാണ് അറസ്റ്റിലായത്.
ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിനാണ് ഇയാൾ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകൾ പ്രതിയുടെ വീട്ടിലെത്തി അനുവാദമില്ലാതെ തോട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് പ്രകോപിതനായ പ്രതി ഇവരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.