തി​രു​വ​ന​ന്ത​പു​രം: പാ​നൂ​രി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പാ​ർ​ട്ടി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​ക്ക് യാ​തൊ​രു ബാ​ധ്യ​ത​യു​മി​ല്ല. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നി​ലും ഇ​ട​പെ​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ങ്ങോ​ട്ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും സ​ഖാ​ക്ക​ളെ കൊ​ല്ലു​ക​യും ചെ​യ്ത​പ്പോ​ൾ അ​ക്ര​മി​ക്കി​ല്ലാ എ​ന്ന നി​ല​പാ​ട് പാ​ർ​ട്ടി സ്വീ​ക​രി​ച്ച​താ​ണെ​ന്നും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തു​ക​യാ​ണ് ഞ​ങ്ങ​ളു​ടെ പ​രി​പാ​ടി​യെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

പാ​നൂ​ർ കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ പാ​ർ​ട്ടി​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഡി​വൈ​എ​ഫ്ഐ​യി​ൽ ഉ​ള്ള​വ​രാ​ണ​ല്ലോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, അ​ത് ഡി​വൈ​എ​ഫ്ഐ​ക്കാ​രോ​ട് ചോ​ദി​ക്കെ​ന്നാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍റെ മ​റു​പ​ടി.

ഞ​ങ്ങ​ൾ​ക്ക് പോ​ഷ​ക സം​ഘ​ട​ന​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.