നോയിഡയിൽ കെട്ടിടത്തിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ചു
Wednesday, April 3, 2024 12:57 AM IST
നോയിഡ: ഗ്രേറ്റർ നോയിഡയിൽ അപ്പാർട്ട്മെന്റിന്റെ19-ാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരിയായ 17 വയസുകാരി മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ബിസ്രാഖ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിഐപി ഹോംസ് സൊസൈറ്റിയിൽ രാവിലെ ഒൻപതിനാണ് സംഭവം നടന്നത്. കുട്ടിയുടെ മരണത്തിൽ പ്രതിഷേധവുമായി നിരവധി വീട്ടുജോലിക്കാർ ഇവിടെ സംഘടിച്ചെത്തി.
എട്ടാം നിലയിൽ താമസിക്കുന്ന ഒരാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും തള്ളിയിട്ട് കൊല്ലുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.