സെര്‍വര്‍ തകരാര്‍: റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു
Saturday, March 30, 2024 11:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു. ഇ-പോസ് മെഷീന്റെ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെ പത്ത് മുതലാണ് റേഷന്‍ വിതരണം തടസപ്പെട്ടത്. ഈ മാസത്തെ അരി പല റേഷന്‍ കടകളിലും എത്തിയത് ബുധനാഴ്ച മാത്രമാണ്. വ്യാഴവും വെള്ളിയും അവധിയായതിനാല്‍ ഇന്ന് കൂടുതൽ ആളുകള്‍ റേഷന്‍ വാങ്ങാന്‍ എത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് സെര്‍വര്‍ തകരാറിലായതെന്നാണ് നിഗമനം. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ചെയ്യുന്ന അവസാനദിനമാണ് ഇന്ന്. ഈ മാസത്തെ റേഷന്‍ വാങ്ങാനുള്ള തീയതി നീട്ടുമോ എന്ന കാര്യം വ്യക്തമല്ല.