ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ മാ​റി​യാ​ൽ ജ​നാ​ധി​പ​ത്യ​ത്തെ ന​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ൾ​ക്കെ​തി​രാ​യ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​നി ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ ആ​രും ധൈ​ര്യ​പ്പെ​ടാ​ത്ത ന​ട​പ​ടി​യാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക. ഇ​ത് ത​ന്‍റെ ഗ്യാ​ര​ന്‍റി​യാ​ണെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ്, സി​പി​എം. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി​പി​ഐ അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി​വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

1700 കോ​ടി രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച പു​തി​യ നോ​ട്ടീ​സ്. 11 കോ​ടി അ​ട​ക്ക​ണ​മെ​ന്ന് സി​പി​ഐ​ക്കും 15 കോ​ടി ന​ൽ​ക​ണ​മെ​ന്ന് സി​പി​എ​മ്മി​നും ന​ൽ​കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. സി​പി​എ​മ്മി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യു​ടെ കാ​ര​ണം നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.