ഛണ്ഡീ​ഗ​ഡ്: ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് വ​ൻ തി​രി​ച്ച​ടി. പ​ഞ്ചാ​ബി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി​യും എം​എ​ൽ​എ​യും ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു. ജ​ല​ന്ദ​ർ എം​പി സു​ശീ​ൽ കു​മാ​ർ റി​ങ്കു, ജ​ല​ന്ദ​ർ വെ​സ്റ്റ് എം​എ​ൽ​എ ശീ​ത​ൾ അ​ൻ​ഗൂ​റ​ൽ എ​ന്നി​വ​രാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

എ​എ​പി​യു​ടെ പ​ഞ്ചാ​ബി​ലെ ഒ​രേ​യൊ​രു എം​പി​യാ​ണ് സു​ശീ​ൽ കു​മാ​ർ റി​ങ്കു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​ന്ന​ത് എ​എ​പി​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​ണ്.

നി​ല​വി​ൽ പ​ഞ്ചാ​ബി​ൽ എ​എ​പി​യാ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി ഇ​ക്കു​റി പ​ഞ്ചാ​ബി​ൽ വ​ലി​യ മു​ന്നേ​റ്റം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സാ​ണ് നി​ല​വി​ൽ എ​എ​പി​യു​ടെ എ​തി​രാ​ളി. മ​റ്റി​ട​ങ്ങ​ളി​ൽ സ​ഖ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന ഇ​രു പാ‍​ര്‍​ട്ടി​ക​ളും ത​മ്മി​ൽ പ​ഞ്ചാ​ബി​ൽ 13 സീ​റ്റു​ക​ളി​ലും നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ട​മാ​ണ്.