മോദി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും ബിജെപി ജയിക്കില്ല: എം.വി. ഗോവിന്ദൻ
Thursday, February 29, 2024 4:01 PM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സ്ഥിര താമസമാക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിൽ സുരേഷ് ഗോപി വിജയിക്കില്ലെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മാസപ്പടി വിവാദം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ഇത് വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾ തമ്മിൽ ഉള്ളത് കമ്പനികൾ തമ്മിൽ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ക്ഷേമ പെൻഷൻ മുടങ്ങിയത് ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സമസ്ത ഉൾപ്പെടെയുള്ള ന്യുനപക്ഷ വിഭാഗങ്ങൾ വസ്തുത മനസിലാക്കി പ്രതികരിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.