തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ ത​ല​ശേ​​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് ആ​റു വ​യ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. മ​നു​ഷ്യ​ത്വം ക​ട​യി​ല്‍ വാ​ങ്ങാ​ന്‍ കി​ട്ടു​ന്ന​ത​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ല​ശേ​രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ചാ​രി നി​ന്ന കു​ട്ടി​യെ യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പൊ​ന്ന്യം പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശി​ഹ്ഷാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ രാ​ജ​സ്ഥാ​നി കു​ടും​ബ​ത്തി​ലെ കു​ട്ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഗ​ണേ​ശ്. ന​ടു​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.