അ​ഞ്ജ​ന​യു​ടെ ദു​രൂ​ഹ മ​ര​ണം: മാ​വോ​യി​സ്റ്റ് ബ​ന്ധ​വും അ​ന്വേ​ഷി​ക്കു​ന്നു
Wednesday, May 27, 2020 1:59 PM IST
കോ​ഴി​ക്കോ​ട് : ഗോ​വ​യി​ലെ റി​സോ​ര്‍​ട്ടി​നു സ​മീ​പം ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്ത​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും കാ​സ​ര്‍​ഗോ​ഡ് താ​മ​സ​ക്കാ​രി​യു​മാ​യ മി​നി​യു​ടെ മ​ക​ള്‍ അ​ഞ്ജ​ന ഹ​രീ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലും അ​ഞ്ജ​ന നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സ്വ​വ​ർ​ഗ ലൈം​ഗി​ക​ത​യി​ൽ താ​ത്പ​ര്യ​ക്കാ​രാ​യ സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു അ​ഞ്ജ​ന എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഞ്ജ​ന​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ല്‍ ചി​ല സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു സം​ഘ​ട​ന​യു​മാ​യി അ​ഞ്ജ​ന​യ്ക്ക് ബ​ന്ധ​മു​ണ്ട്.

ഈ ​സം​ഘ​ട​ന​യി​ലു​ള്ള​വ​ര്‍​ക്ക് ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് സം​ശ​യി​ക്കു​ന്ന​ത്.​അ​തേ​സ​മ​യം അ​ഞ്ജ​ന​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് മാ​വോ​യി​സ്റ്റു​ക​ളു​ടെ ബ​ന്ധം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഞ്ജ​ന​യെ മേ​യ് 13-നാ​ണ് ഗോ​വ​യി​ലെ ഒ​രു റി​സോ​ര്‍​ട്ടി​ന​ടു​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ ഇ​ട​ത് സം​ഘ​ട​ന​ക​ളി​ല​ട​ക്കം സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന അ​ഞ്ജ​ന ഏ​റെ​ക്കാ​ല​മാ​യി വീ​ട്ടി​ല്‍ നി​ന്ന് അ​ക​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത്.

കോ​ള​ജി​ലെ സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​ഞ്ജ​ന​യെ വീ​ട്ടി​ല്‍​നി​ന്ന് അ​ക​ന്ന് താ​മ​സി​പ്പി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് നാ​ലു​മാ​സം മു​മ്പ് അ​ഞ്ജ​ന​യു​ടെ കു​ടും​ബം ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടു​നി​ന്നും അ​ഞ്ജ​ന​യെ ക​ണ്ടെ​ത്തി. പോ​ലീ​സ് യു​വ​തി​യെ വീ​ട്ടു​കാ​ര്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട്ടും കോ​യ​മ്പ​ത്തൂ​രി​ലു​മാ​യി ഏ​റെ​നാ​ള​ത്തെ ല​ഹ​രി​വി​മോ​ച​ന ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് അ​ഞ്ജ​ന വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ കോ​ള​ജി​ലെ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ടു​വി​ട്ടു. തി​രി​ച്ചു വ​രാ​താ​യ​തോ​ടെ നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​മ്മ വീ​ണ്ടും പ​രാ​തി ന​ല്‍​കി.

കോ​ഴി​ക്കോ​ട്ട് ഒ​രു സം​ഘ​ട​ന​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ജ​ന​യെ പോ​ലീ​സ് ക​ണ്ടെ​ത്തി ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ത​നി​ക്ക് അ​മ്മ​യോ​ടൊ​പ്പം പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് യു​വ​തി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കൊ​പ്പ​മാ​ണ് അ​ഞ്ജ​ന പോ​യ​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ടാ​യി​രു​ന്നു താ​മ​സം.

മാ​ര്‍​ച്ച് 17ന് ​മൂ​ന്ന് സു​ഹൃ​ത്തു​ക്കൊ​പ്പം ഗോ​വ​യി​ലേ​ക്ക് പോ​യി. ഒ​രാ​ഴ്ച​ത്തെ യാ​ത്ര​യാ​യി​രു​ന്നു പ​ദ്ധ​തി. അ​തി​നി​ടെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ക്ഡൗ​ണി​ല്‍ അ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.