പാ​ക്കി​സ്ഥാ​നി​ൽ മ​ഞ്ഞി​ടി​ച്ചി​ൽ: 57 മ​ര​ണം
Tuesday, January 14, 2020 5:03 PM IST
ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക്ക് അ​ധീ​ന കാ​ഷ്മീ​രി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ 57 പേ​ർ മ​രി​ച്ചു. നീ​ലും താ​ഴ്‌വ​ര​യി​ൽ നി​ര​വ​ധി ഗ്രാ​മീ​ണ​ർ മ​ഞ്ഞി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് പാ​ക്ക് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പാ​ക്ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ ബ​ലു​ചി​സ്ഥാ​നി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തോ​ടെ ഏ​ഴ് ജി​ല്ല​ക​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​ൻ-​അ​ഫ്ഗാ​നി​സ്ഥാ​ൻ രാ​ജ്യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ൽ മ​ഞ്ഞു​വീ​ഴ്ച രൂ​ക്ഷ​മാ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ അ​ഫ്ഗാ​ൻ അ​ധീ​ന​പ്ര​വ​ശ്യ​ക​ളി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ൽ 39 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌വാ​ര ജി​ല്ല​യി​ലെ മാ​ച്ചി​ൽ സെ​ക്ട​റി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ൽ അ​ഞ്ച് സൈ​നി​ക​ർ ഉ​ൾ​പ്പ​ടെ 10 പേ​ർ മ​രി​ച്ചു​വെ​ന്ന് ക​ര​സേ​ന അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു ഇ​വി​ടെ മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞ​ത്. ര​ണ്ടു ദി​വ​സ​മാ​യി വ​ട​ക്ക​ൻ കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.