മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ അ​തി​ക്ര​മം; പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ
Thursday, December 5, 2019 5:51 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ്ബ് സെ​ക്ര​ട്ട​റി എം. ​രാ​ധാ​കൃ​ഷ്ണ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പ്ര​സ്ക്ല​ബി​ൽ നി​ന്നാ​ണ് പേ​ട്ട പോ​ലീ​സ് രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ഹ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ല്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സ് ക്ല​ബി​നു മു​ന്നി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സ​മ​ര​വും ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.