"​മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്’; സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നെ​തി​രേ ഹ​ർ​ജി
Friday, November 22, 2019 6:28 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​സി​പി-​ശി​വ​സേ​ന-​കോ​ണ്‍​ഗ്ര​സ് കൂ​ട്ടു​കെ​ട്ട് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. മും​ബൈ സ്വ​ദേ​ശി​യാ​ണ് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ സ​ഖ്യ​ത്തെ ക്ഷ​ണി​ക്കു​ന്ന​തി​ൽ​നി​ന്നു ഗ​വ​ർ​ണ​റെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി ന​ൽ​കി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​ർ​ചേ​രി​ക​ളി​ൽ മ​ത്സ​രി​ച്ച​ശേ​ഷ​മാ​ണ് ഈ ​പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത് ജ​ന​ങ്ങ​ളെ ച​തി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ ഇ​തി​നെ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര ഇ​ന്ദ്ര​ബ​ഹാ​ദു​ർ സിം​ഗ് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ശി​വ​സേ​ന, എ​ൻ​സി​പി, കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ശ​നി​യാ​ഴ്ച ഗ​വ​ർ​ണ​റെ ക​ണ്ടു മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​രു​ടെ പ​ട്ടി​ക ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നും സ​ഞ്ജ​യ് റൗ​ത്ത് അ​റി​യി​ച്ചി​രു​ന്നു.

എ​ൻ​സി​പി​ക്ക് 14, കോ​ണ്‍​ഗ്ര​സ് 12 മ​ന്ത്രി​മാ​രെ​ന്ന ആ​വ​ശ്യ​ത്തി​നു ശി​വ​സേ​ന വ​ഴ​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ടു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന എ​ൻ​സി​പി​യു​ടെ ആ​വ​ശ്യ​ത്തി​നു സേ​ന വ​ഴ​ങ്ങാ​ത്ത​താ​ണ് ത​ർ​ക്കം.

സ​ഖ്യ നീ​ക്ക​ത്തി​നെ​തി​രെ ബി​ജെ​പി നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സും ശി​വ​സേ​ന​യും എ​ൻ​സി​പി​യും ചേ​ർ​ന്നു​ള്ള ത്രി​ക​ക്ഷി ഭ​ര​ണ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ അ​ത് അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞു. ഈ ​മൂ​ന്ന് പാ​ർ​ട്ടി​ക​ളും മൂ​ന്ന് ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​വ​രാ​ണ്. അ​തി​നാ​ൽ ത​ന്നെ ഇ​വ​ർ മൂ​വ​രും ഉ​ൾ​പ്പെ​ട്ട സ​ർ​ക്കാ​രാ​ണ് രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ൽ അ​ത് അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.