ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
Thursday, April 18, 2024 7:46 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് നടപടി.
ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബായിലേക്ക്ക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12:15 ന് പുറപ്പെടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12:30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
വൈകിട്ട് 5.05 ന് ദുബായിൽ നിന്നും എത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2:45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3:15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.