പാ​റ്റ്ന: ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ല്‍ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പാ​റ്റ്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​തു​വ​രെ 30 പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ഹോ​ട്ട​ലി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി പാ​റ്റ്ന അ​ഗ്നി​ര​ക്ഷാ സേ​നാ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ശോ​ഭാ അ​ഹൊ​കാ​ക​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.