സിംഗപ്പുരിൽ പ്രധാനമന്ത്രി ലോറൻസ് വോംഗിന് ഭരണത്തുടർച്ച
Monday, May 5, 2025 3:55 AM IST
സിംഗപ്പുർ: സിംഗപ്പൂരിൽ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ പീപ്പിൾസ് ആക്ഷൻ പാർട്ടി (പിഎപി) അധികാരം നിലനിർത്തി. ശനിയാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 97ൽ 87 സീറ്റുകളും പിഎപി നേടി.
1965ൽ സിംഗപ്പൂരിനു സ്വാതന്ത്ര്യം ലഭിച്ചതു മുതൽ പിഎപിയാണ് ഭരണം നടത്തുന്നത്. പിഎപിക്ക് 65 ശതമാനം വോട്ട് ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ 61 ശതമാനമാണു ലഭിച്ചത്. യുഎസ് പ്രസിഡന്റ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധം മൂലം ലോകം നേരിടുന്ന അനിശ്ചിതത്വമാണ് സിംഗപ്പൂർ ഭരണകക്ഷിയെ തുണച്ചത്.