യുക്രെയ്നിൽ ഡ്രോൺ ആക്രമണം
Monday, May 5, 2025 3:55 AM IST
കീവ്: റഷ്യൻ സേന യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം 11 പേർക്കു പരിക്കേറ്റു. വെടിവച്ചു തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ പാർപ്പിടങ്ങളിൽ പതിക്കുകയായിരുന്നു.
വെന്നു യുക്രെയ്ൻ അറിയിച്ചു.
ഇതിനിടെ, യുക്രെയ്ൻ സേന റഷ്യയിലെ ബ്രയാൻസ്കിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇലക്ട്രോണിക്സ് ഫാക്ടറി നശിച്ചു.