കെമി ബാഡനോക്ക് കൺസർവേറ്റീവ് നേതാവ്
Sunday, November 3, 2024 2:02 AM IST
ലണ്ടൻ: ബ്രിട്ടനിലെ പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി കെമി ബാഡനോക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടനിൽ ഒരു പ്രമുഖ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്. പാർട്ടിക്കുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ റോബർട്ട് ജെന്റിക്കിനെയാണ് കെമി ബാനഡനോക്ക് തോൽപ്പിച്ചത്.
പാർലമെന്റെ് തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട വൻ തോൽവിക്കു പിന്നാലെ നേതൃസ്ഥാനം രാജിവച്ച മുൻ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ പകരക്കാരിയാണ് കെമി ബാഡനോക്ക്. 14 വർഷത്തെ ഭരണത്തിനു ശേഷമാണ് കൺസർവേറ്റീവുകൾ തോറ്റത്.
2029ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വീണ്ടും സാധ്യതയുണ്ടെന്നാണ് കൺസർവേറ്റീവ് നേതൃത്വം വിലയിരുത്തുന്നത്.