നേപ്പാളിൽ ടിപ്പർ അപകടം; രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചു
Friday, November 1, 2024 3:08 AM IST
കാഠ്മണ്ഡു: നേപ്പാളിലെ സങ്കുവാസഭ ജില്ലയിൽ ടിപ്പറപകടത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചു. ടിപ്പർ ഡ്രൈവർ ശൈലേന്ദ്ര പ്രതാപ് സിംഗ്(57), കൂട്ടാളി സരൂക് മുഹമ്മദ്(29) എന്നിവരാണ് മരിച്ചത്.
ഇരുവരും നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ കരാർ തൊഴിലാളികളായിരുന്നു. ഇന്ത്യൻ നന്പർ പ്ലേറ്റുള്ള ടിപ്പറിനും സാരമായ കേടുപാടുകൾ പറ്റി.