ഹിസ്ബുള്ള ആക്രമണത്തിൽ അഞ്ചു മരണം
Thursday, October 31, 2024 10:33 PM IST
ടെൽ അവീവ്: ഹിസ്ബുള്ളകൾ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു മരണം.
ഇതിൽ നാലു പേർ വിദേശ തൊഴിലാളികളാണ്.
വടക്കൻ ഇസ്രയേലിൽ ലബനനോടു ചേർന്ന മെത്തുല്ലയിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ട വിദേശികൾ ഏതു രാജ്യക്കാരണെന്നു വ്യക്തമല്ല.