ഗൂഗിൾ ഫോണിനും ഇന്തോനേഷ്യയിൽ നിരോധനം
Friday, November 1, 2024 11:47 PM IST
ജക്കാർത്ത: ആപ്പിളിനു പിന്നാലെ ഗൂഗിൾ ഫോണുകളുടെയും വില്പന ഇന്തോനേഷ്യ നിരോധിച്ചു. ഇന്തോനേഷ്യയിൽ വിൽക്കുന്ന ചിലയിനം സ്മാർട്ട് ഫോണുകളിൽ 40 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കണമെന്ന നിയമം പാലിക്കാത്തതിന്റെ പേരിലാണിത്.
ഒരാഴ്ച മുന്പ് ആപ്പിളിന്റെ ഐഫോൺ 16 മോഡലിന് ഇതേ കാരണത്താൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഗൂഗിളിന്റെ പിക്സൽ ഫോണുകൾക്കെതിരേയാണ് ഇപ്പോഴത്തെ നടപടി. അനധികൃതമായി വിൽക്കുന്ന ഗൂഗിൾ ഫോണുകൾ പ്രവർത്തനരഹിതമാക്കാൻ ഉദ്ദേശിക്കുന്നതായി ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു. വിദേശത്തുനിന്നു വാങ്ങുന്ന ഗൂഗിൾ ഫോണുകൾ നികുതി അടച്ച് ഉപയോഗിക്കാൻ കഴിയും.