ബോട്സ്വാനയിൽ ആറു പതിറ്റാണ്ടിനുശേഷം ബിഡിപി പുറത്ത്
Friday, November 1, 2024 11:47 PM IST
ഗാബോൺ: തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 58 വർഷം ഭരണം നടത്തിയ ബോട്സ്വാന ഡെമോക്രാറ്റിക് പാർട്ടിക്ക് (ബിഡിപി) തിരിച്ചടി. ബുധനാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടുമെന്നാണു സൂചനകൾ.
അധികാരത്തിൽ രണ്ടാമൂഴം തേടിയ പ്രസിഡന്റ് മസീസി പരാജയം സമ്മതിച്ചു. അംബ്രല്ല ഫോർ ഡെമോക്രാറ്റിക് ചേഞ്ച് (യുഡിസി) എന്ന പ്രതിപക്ഷ പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ മുന്നേറുന്നത്. പാർട്ടി നേതാവ് ഡുമാ ബോക്കോ അടുത്ത പ്രസിഡന്റായേക്കും.
ബോട്സ്വാനയിലെ 61 അംഗ പാർലമെന്റിൽ 31 സീറ്റുകൾ നേടുന്ന പാർട്ടിയാണു സർക്കാർ രൂപവത്കരിക്കുന്നതും പ്രസിഡന്റിനെ നിയമിക്കുന്നതും.