ദക്ഷിണകന്നഡ ജില്ലയിൽ മുസ്ലിം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു
Friday, May 30, 2025 1:40 AM IST
മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡജില്ലയിൽ നിരവധി മുസ്ലിം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു. ജില്ലയിലെ ക്രമസമാധാന നില വഷളാകുന്നതിലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാത്തതി ലും പ്രതിഷേധിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്.
ഇന്നലെ ബോലാറിലെ ഷാദി മഹലിൽ യോഗം ചേർന്നാണ് നേതാക്കൾ പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസ് മൈനോറിറ്റി സെൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. മുഹമ്മദ്, ജില്ല വൈസ് പ്രസിഡന്റ് അബ്ദുൾ റൗഫ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് പാർട്ടി വിട്ടത്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മൈനോറിറ്റി സെൽ പ്രസിഡന്റ് ഷാഹുൽ ഹമീദ് പറഞ്ഞു.
ബന്ത്വാൾ താലൂക്കിൽ ചൊവ്വാഴ്ച അബ്ദുൾ റഹിമാൻ (32)എന്നയാൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.