ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​ക് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ മൊ​​​ബൈ​​​ൽ സിം ​​​കാ​​​ർ​​​ഡ് എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ഒ​​​രാ​​​ൾ‌​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ.

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ 90 ദി​​​വ​​​സ​​​ത്തോ​​​ളം താ​​​മ​​​സി​​​ക്കു​​​ക​​​യും പാ​​​ക് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി 34 കാ​​​ര​​​നാ​​​യ കാ​​​സി​​​മി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​സിം ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റി​​​ലാ​​​യ കാ​​​സി​​​മി​​​നെ ചോ​​​ദ്യം​​​ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് അ​​​സി​​​മി​​​ന്‍റെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​യ​​​ത്.

പാ​​​ക് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കാ​​​​യി മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.


ഇ​​​​ന്ത്യ​​​​ൻ സേ​​​​ന​​​​യു​​​​ടെ​​​​യും ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​മാ​​​റി​​​യെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.

2024 ഓ​​​​ഗ​​​​സ്റ്റി​​​​ലും 2025 മാ​​​​ർ​​​​ച്ചി​​​​ലും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു പോ​​​​യ കാ​​​​സിം അ​​​​വി​​​​ടെ 90 ദി​​​​വ​​​​സ​​​​ത്തോ​​​​ളം ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ പാ​​​​ക് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​ത്തി​​​നു പു​​​റ​​​മേ ഐ​​​​എ​​​​സ്എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യും ഇ​​​യാ​​​ൾ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.