വാല്മീക് ഥാപ്പര്‍ അന്തരിച്ചു
Sunday, June 1, 2025 2:34 AM IST
ന്യൂഡൽഹി: കടുവകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാല്മീക് ഥാപ്പര്‍ (73) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഡൽഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വർഷം അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചിരുന്നു. കടുവകളുടെ സംരക്ഷണത്തിനും പഠനത്തിനുമായി നാല് പതിറ്റാണ്ടോളം പ്രവർത്തിച്ച വ്യക്തിയായിരുന്നു ഥാപ്പർ.
പരിസ്ഥിതി സംരക്ഷണപ്രവര്ത്തനങ്ങള്ക്കായി നിലകൊള്ളുന്ന രൺതംബോർ ഫൗണ്ടേഷൻ സഹസ്ഥാപകനായിരുന്നു. വേട്ടയാടലിനെതിരേയുള്ള നിയമങ്ങള്‍ക്കും കടുവകളുടെ പ്രകൃത്യാലുള്ള ആവാസകേന്ദ്രങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഥാപ്പർ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു.
പ്രധാനമന്ത്രി നേതൃത്വം നൽകുന്ന നാഷണൽ ബോർഡ് ഫോർ വൈൽഡ്ലൈഫ് ഉൾപ്പെടെ 150ലധികം സർക്കാർ പാനലുകളിലും ടാസ്ക് ഫോഴ്സുകളിലും അദ്ദേഹം ഭാഗമായിരുന്നു.