ചരക, ശുശ്രുത മഹർഷിമാരുടെ പ്രതിമ അനാച്ഛാദനം ഇന്ന്
Thursday, May 22, 2025 1:40 AM IST
രാജ്ഭവൻ (ഗോവ): പ്രാചീന ഭാരതത്തിലെ വിഖ്യാത ഭിഷഗ്വരന്മാരായ ചരകമുനിയുടെയും ശുശ്രുത മുനിയുടെയും വെങ്കല പ്രതിമകൾ ഗോവ രാജ്ഭവനിലെ വാമന വൃക്ഷകലാ ഉദ്യാനിൽ ഇന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അനാച്ഛാദനം ചെയ്യും.
രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവരും സംബന്ധിക്കും.