വഖഫ് ബിൽ: ജെപിസി റിപ്പോർട്ട് അംഗീകരിച്ചു
Friday, February 14, 2025 5:13 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി (ജെപിസി) റിപ്പോർട്ടിന് പാർലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച 44 ഭേദഗതി നിർദേശങ്ങളും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് അംഗീകരിച്ചത്.
സർക്കാരിന്റെ അഞ്ചെണ്ണം അടക്കം 40 ഭേദഗതികളോടെയാണു ജെപിസി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്. ലോക്സഭയിലും രാജ്യസഭയിലും നടുത്തളത്തിലിറങ്ങി ബഹളംവച്ച പ്രതിപക്ഷ എംപിമാർ, രാജ്യസഭയിൽ വാക്കൗട്ടും നടത്തി. അടുത്ത മാസം തുടങ്ങുന്ന രണ്ടാം ഘട്ടം സമ്മേളനകാലത്ത് വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചു പാസാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം.