ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് അഭിമുഖം നടത്തി
Friday, July 4, 2025 2:00 AM IST
ന്യൂഡൽഹി: വിവിധ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 54 ഉദ്യോഗാർഥികളുമായി സുപ്രീംകോടതി കൊളീജിയം അഭിമുഖം നടത്തി. 20 പേരോട് ആദ്യദിനവും 34 പേരോട് രണ്ടാം ദിനവും കൊളീജിയം സംവദിച്ചു.
മധ്യപ്രദേശ്, പാറ്റ്ന, അലഹബാദ്, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗോഹട്ടി, ഡൽഹി എന്നിവയുൾപ്പെടെ വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്താനുള്ളത്. വിവിധ ഹൈക്കോടതി ജഡ്ജിമാരുടെ ഭാഗത്തുനിന്ന് വിവാദ പരാമർശങ്ങളും ഉത്തരവുകളും ഉണ്ടായ പശ്ചാത്തലത്തിലാണ് നിയമനകാര്യങ്ങൾ കൂടുതൽ കർക്കശമാക്കാൻ കൊളീജിയം തീരുമാനിച്ചത്.