പുരി അപകടം: അന്വേഷിക്കാൻ പ്രത്യേകസമിതി
Thursday, July 3, 2025 1:57 AM IST
ഭുവനേശ്വർ: ഒഡീഷയിൽ പുരിരഥഘോഷയാത്രക്കിടെ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിനു സമീപം തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ നാലംഗസമിതിയെ നിയോഗിച്ചു.
ഡെവലപ്മെന്റ് കമ്മീഷണർ അനു ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മൂന്നുപേരുടെ മരണത്തിനു പുറമേ അന്പതിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.