കോണ്‍ഗ്രസിന്റേത് അവസരവാദം: രാജീവ് ചന്ദ്രശേഖർ
Thursday, July 3, 2025 1:57 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് ഒരു കൈയിൽ ഭരണഘടന ഉയർത്തുന്പോൾ മറുഭാഗത്തു ഭരണഘടനാവിരുദ്ധ ശക്തികളുമായി കൈകോർക്കുകയാണെന്നും ഇതവരുടെ അവസരവാദ രാഷ്ട്രീയത്തിന്റെ യഥാർഥ മുഖമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യത്തിലേർപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറുടെ കുറ്റപ്പെടുത്തൽ.