രാഹുലിനെ അധിക്ഷേപിച്ച് വാട്സ്ആപ് സ്റ്റാറ്റസ്: യുവാവ് അറസ്റ്റിൽ
Sunday, July 13, 2025 2:46 AM IST
സോനഭദ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് വാട്സ്ആപ് സ്റ്റാറ്റസിട്ട യുവാവ് അറസ്റ്റിൽ.
ഉത്തർപ്രദേശ് സോനഭദ്രയിലെ അൻപാര ബസാർ സ്വദേശി അജയ് കുമാർ ചൗരാസ്യയാണ് (27) അറസ്റ്റിലായത്. കോൺഗ്രസ് നേതാവ് മൃദുൽ മിശ്രയാണ് പരാതി നൽകിയത്.