സാം പിട്രോഡ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ
Thursday, June 27, 2024 2:58 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി സാം പിട്രോഡയെ വീണ്ടും നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമുയർത്തിയതോടെ പിട്രോഡ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം രാജിവച്ചിരുന്നു.