ചി​​സി​​നൗ (മോ​​ൾ​​ഡോ​​വ): ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യൂ​​റോ​​പ്യ​​ൻ യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​നു നോ​​ർ​​വെ ജ​​യ​​ത്തോ​​ടെ തു​​ട​​ക്കം കു​​റി​​ച്ചു. ഗ്രൂ​​പ്പ് ഐ​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​വെ 5-0നു ​​മോ​​ൾ​​ഡോ​​വ​​യെ കീ​​ഴ​​ട​​ക്കി.

സൂ​​പ്പ​​ർ താ​​രം എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ട് (23’) നോ​​ർ​​വെ​​യു​​ടെ സ്കോ​​ർ ഷീ​​റ്റി​​ൽ ഇ​​ടം​​നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ജൂ​​ലി​​യ​​ൻ റെ​​യേ​​ഴ്സ​​ണ്‍ (5’), തി​​ലൊ ആ​​സ്ഗാ​​ഡ് (38’), അ​​ല​​ക്സാ​​ണ്ട​​ർ സോ​​ർ​​ലോ​​ത് (43’), ആ​​രോ​​ണ്‍ ഡൗ​​ൺ(69’) എ​​ന്നി​​വ​​രും ഗോ​​ൾ നേ​​ടി. എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ട് ജ​​നി​​ക്കു​​ന്ന​​തി​​നും ര​​ണ്ടു വ​​ർ​​ഷം മു​​ന്പ്, 1998ൽ ​​ആ​​യി​​രു​​ന്നു നോ​​ർ​​വെ അ​​വ​​സാ​​ന​​മാ​​യി ഫി​​ഫ ലോ​​ക​​ക​​പ്പ് ക​​ളി​​ച്ച​​ത്.


ഗ്രൂ​​പ്പ് ജെ​​യി​​ൽ വെ​​യ്ൽ​​സ് ജ​​യ​​ത്തോ​​ടെ യോ​​ഗ്യ​​താ പോ​​രാ​​ട്ടം തു​​ട​​ങ്ങി. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ വെ​​യ്ൽ​​സ് 3-1നു ​​ക​​സാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് എ​​ല്ലി​​ൽ ചെ​​ക്, മോ​​ണ്ടി​​നെ​​ഗ്രോ ടീ​​മു​​ക​​ൾ ജ​​യം നേ​​ടി.