ഡോ. ​ഫ്രേ​യ ഫ്രാ​ൻ​സി​സ് അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന ഉ​പ​ദേ​ശ​കസ​മി​തി​ അംഗം
Sunday, September 29, 2024 1:43 AM IST
കോയന്പത്തൂർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​വും ജീ​സ​സ് യൂ​ത്ത് സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​ഫ്രേ​യ ഫ്രാ​ൻ​സി​സ് അ​ന്ത​ർ​ദേ​ശീ​യ യു​വ​ജ​ന ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം വ​ത്തി​ക്കാ​നി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ല്മാ​യ​ർ​ക്കും വേ​ണ്ടി​യു​ള്ള കാ​ര്യാ​ല​യ​ അ​ധ്യക്ഷ​ൻ ക​ർ​ദിനാ​ൾ കെ​വി​ൻ ഫാ​രെ​ൽ ന​ട​ത്തി.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​ത് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​സ​മി​തി​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള​ള ഏ​ക പ്ര​തി​നി​ധി​യാ​ണ് ഡോ.​ ഫ്രേയാ ഫ്രാ​ൻ​സി​സ്. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.​ വ​ത്തി​ക്കാ​ന്‍റെ യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ഉ​പ​ദേ​ശ​ങ്ങ​ൾ ന​ല്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ദൗ​ത്യം.


ജീ​സ​സ് യൂ​ത്ത് കോ​യ​മ്പ​ത്തൂ​ർ റീ​ജണ​ൽ കോ-ഓർ​ഡി​നേ​റ്റ​റും ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഡോ.​ ഫ്രേ​യ ഫ്രാ​ൻ​സി​സ് രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗം ചാ​ല​യ്ക്ക​ൽ സി.സി. ഫ്രാ​ൻ​സി​സി​ന്‍റേ​യും ജ​സ്റ്റി ഫ്രാ​ൻ​സി​സി​ന്‍റേ​യും ഇ​ള​യ മ​ക​ളാ​ണ്.