സോ​ഫ ക​ന്പ​നി​യി​ൽ തീ​പിടിത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Sunday, September 29, 2024 1:43 AM IST
കൊ​പ്പം: കാ​ര​ന്പ​ത്തൂ​രി​ലെ സോ​ഫ ക​ന്പ​നി​യി​ൽ തീ​പ​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് കാ​ര​ന്പ​ത്തൂ​രി​ലെ സോ​ഫ ക​ന്പ​നി​യി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടുവ​രെ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ ഒ​രാ​ൾമാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് തീ ​ക​ത്തു​ന്ന​തു ക​ണ്ട​ത്. ഇ​വ​ർ അ​റി​യി​ച്ച​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, പ​ട്ടാ​ന്പി ഭാ​ഗ​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.


നാ​ട്ടു​കാ​രും മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ ​അ​ണ​ച്ച​പ്പോ​ഴേ​ക്കും മൂ​ന്നു ഷെ​ഡു​ക​ൾ ക​ത്തി​യി​രു​ന്നു. യ​ന്ത്ര​ങ്ങ​ളും സാ​മ​ഗ്രി​ക​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ച​തി​ൽ ല​ക്ഷ​ങ്ങ​ൾ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.