വഴിത്തല: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മെറിറ്റ് ഡേ കോതമംഗലം രൂപത വികാരി ജനറൽ മോണ്‍. ഡോ. വിൻസെന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. മാത്യു കോണിക്കൽ അധ്യക്ഷത വഹിച്ചു.
മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജിനോ ജോർജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജീന അനിൽ, ഫാ. വർക്കി മണ്ഡപത്തിൽ, ഹെഡ്മിസ്ട്രസ് വിൽസി ജോസഫ് സ്റ്റാഫ് സെക്രട്ടറി ബെൻസി മാത്യു എന്നിവർ പ്രസംഗിച്ചു.